Monday, May 20, 2024
keralaNews

ശബരിമല അയ്യപ്പസേവാ സമാജം വലിയകൂനമ്പായിക്കുളം വാര്‍ഷികസമ്മേളനം നടത്തി.

ശബരിമല അയ്യപ്പസേവാ സമാജം കൊല്ലം ശബരിമല അയ്യപ്പ യോഗത്തിന്റെ വാര്‍ഷികസമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ മങ്ങാട് ഉദ്ഘാടനം ചെയ്തു.ബൈജു കൂനമ്പായിക്കുളം അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എ. അനീഷ് കുമാര്‍, (കൗണ്‍സിലര്‍)കെ.സുരേഷ്,ബൈജു കൂനമ്പായിക്കുളം(രക്ഷാധികാരികള്‍),രാജേന്ദ്രന്‍ നായര്‍(പ്രസിഡന്റ്),ഉല്ലാസ് (ജനറല്‍ സെക്രട്ടറി),അനിത,മധു(വൈസ് പ്രസിഡന്റ്)ശ്രീജിത്ത് (സെക്രട്ടറി),വേണുഗോപാല്‍(ട്രഷറര്‍)എന്നിവരടങ്ങിയ 25 അംഗ സമിതിയെയാണ് തിരഞ്ഞെടുത്തത്.യോഗത്തില്‍ പാലത്തറ മണി, ഗോകുലന്‍ മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.