Saturday, May 18, 2024
educationkeralaNewsObituary

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കരിപ്പൂര്‍, മേലേങ്ങാടിയിലാണ് സംഭവം. എറണാകുളം കോതമംഗലം സ്വദേശിയായ വസുദേവ് റെജി (20) ആണ് മരിച്ചത്. കൂടെ താമസിക്കുന്ന വ്യക്തി പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. കൊണ്ടോട്ടി ഇഎംഇഎ കോളജില്‍ ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് വസുദേവ് റെജി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ ആരംഭിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.