Tuesday, May 21, 2024
keralaNews

100 രാജ്യങ്ങളുടെ പേരുകള്‍ 46 സെക്കന്റില്‍ ; അതും ജനസംഖ്യ ക്രമത്തില്‍

എരുമേലി: ജനസംഖ്യ ക്രമത്തില്‍ 100 രാജ്യങ്ങളുടെ പേരുകള്‍ 46 സെക്കന്‍ഡ് കാണാതെ പറഞ്ഞ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനി ശ്രദ്ധേയമാകുന്നു.എരുമേലി സ്വദേശി പതാലുപുരയിടത്തില്‍ നിബു കാസിം/ഷഹന ദമ്പതികളുടെ മകള്‍ ഫില്‍സ നിബുവാണ് ഈ അപൂര്‍വ്വ നേട്ടത്തിന് അര്‍ഹയായത്.ജനസംഖ്യ ക്രമത്തില്‍ നൂറ് രാജ്യങ്ങളുടെ പേരുകള്‍ ക്രമമായി കാണാതെ പറഞ്ഞതിനാണ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിന് അര്‍ഹയായത്.ഇന്ത്യന്‍ ബുക്ക് ഓഫ് ഹരിയാന ഓഫീസില്‍ വിദ്യാര്‍ഥിനിയുടെ കണ്ണുകള്‍ കെട്ടിയും കെട്ടാതെയുമുള്ള വീഡിയോകള്‍ കഴിഞ്ഞദിവസം അയച്ചു നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കഴിഞ്ഞ ഒക്ടോബര്‍ 25 നാണ് ഇത് സംബന്ധിച്ച് റെക്കോര്‍ഡ് സ്ഥിരീകരിക്കപ്പെട്ടത്.ഫില്‍സ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
ഫിസ നിബു സഹോദരിയാണ്.ഫിന്‍സയുടെ അടുത്ത ലക്ഷ്യം വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കുക എന്നതാണ്.ഇത് കൂടാതെ കഴിഞ്ഞ ശിശുദിനത്തിൽ നടന്ന ഉപന്യാസ മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സ്‌കൂളുകള്‍ക്ക് അവധി ആയതിനാല്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ഫില്‍സയെ എരുമേലി ഗ്രാമപഞ്ചായത്ത് ആദരിച്ചു . പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷറഫ് ഓഫ് മെഡല്‍ സമ്മാനിച്ചു.വാര്‍ഡംഗം ജസ്‌ന ബുക്കുകള്‍ സമ്മാനിച്ചു.വൈസ് പ്രസിഡന്റ് അനുശ്രീ സാബു,പഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി,എ.ആര്‍ രാജപ്പന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.