Thursday, April 25, 2024
keralaNews

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നിറസാന്നിധ്യമായിരുന്നു രാജുച്ചായന്‍

മുണ്ടക്കയം:താന്‍ വിശ്വസിക്കുന്ന സഭയ്ക്ക് മാത്രമല്ല,നാട്ടുകാര്‍ക്കും-നാടിനും എന്നും പ്രിയപ്പെട്ടവനായ കൂട്ടിക്കലിലെ ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്ന പൊട്ടംകുളം കുംടുംബത്തിലെ മാത്യു സക്കറിയ(രാജുച്ചായന്‍ -78)വേര്‍പാട് മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.തന്നെ തേടി വരുന്ന ഒരാളെപ്പോലും നിരാശയോടെ മടക്കി അയക്കാത്ത നാടിന്റെ വികസനപ്രവര്‍ത്തനങ്ങളിലും ജനങ്ങളുടെ ക്ഷേമത്തിനും ഒട്ടേറെ സംഭാവനകള്‍ നല്കിയ രാജുവിന്റെ മരണം ഇനിയും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.നാട്ടില്‍ നടക്കുന്ന ഏത് ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത് തന്റെ സാന്നിധ്യം-സന്തോഷവും അറിയിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കൂട്ടിക്കലിന്റെ സ്വന്തം രാജു കാഴ്ചവെച്ചത്.

കൂട്ടിക്കലിലെ പ്ലാന്റേഷന്‍ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച രാജു കൂട്ടിക്കല്‍ മേഖലയെ തകര്‍ത്ത
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ ചേര്‍ത്ത് പിടിച്ചും -അവര്‍ക്ക് വീട് വയ്ക്കുവാന്‍ രണ്ടേകാല്‍ ഏക്കറോളം സ്ഥലം സൗജന്യമായി നല്കിയും ആ മനുഷ്യ സ്‌നേഹി എല്ലാവരുടേയും പ്രിയപ്പെട്ടവനായി മാറി.കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളിയില്‍ താമസിക്കുന്ന അനന്തരവരുടെ സ്വത്ത് തര്‍ക്കത്തില്‍ പരിഹാരം കാണാന്‍ വീട്ടിലേക്ക് പോയ മാത്യൂ സ്‌കറിയ സഹോദരി പുത്രന്റെ വെടിയേറ്റാണ് മരിക്കുകയായിരുന്നു.സംഭവത്തില്‍ വെടിവെച്ചയാളിന്റെ സഹോദരനും രഞ്ചു കുര്യനും മരിച്ചിരുന്നു.കേസില്‍ കരിമ്പനാല്‍ വീട്ടില്‍ ജോര്‍ജ് കുര്യനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് കൂട്ടിക്കലില്‍ വീട് വയ്ക്കാനായി നല്‍കിയ സ്ഥലത്തിന്റെ രേഖകള്‍ സെബാസ്റ്റ്യന്‍ കളത്തുങ്കല്‍ എംഎല്‍ എക്ക് കൈമാറിയത്. ടൗണില്‍ പൂച്ചാക്കല്‍ സ്‌കൂളിന് സമീപം തന്റെ സ്ഥലത്തിന്റെ ഒരു ഭാഗമാണ് പാവപ്പെട്ട ആളുകള്‍ക്ക് വീട് വയ്ക്കാന്‍ രാജു നല്‍കിയത്
സംസ്‌കാരം നാളെ (വ്യാഴം) 11 ന് സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും.