Wednesday, May 15, 2024
keralaNews

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് കൂടും

തിരുവനന്തപുരം നാളെ (വ്യാഴം) മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസയും&ിയുെ;റഗുലേറ്ററി കമ്മിഷന്‍ അനുവദിച്ച 9 പൈസയും ഉള്‍പ്പെടെ 19 പൈസയാണ് ഈടാക്കുക. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറിക്കി. നേരത്തെ വൈദ്യുതി സര്‍ചാര്‍ജ് ഇപ്പോള്‍ ഈടാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാളെ മുതല്‍ ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് 10 പൈസ ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്നും താത്ക്കാലികമായി സര്‍ക്കാര്‍ പിന്മാറുമെന്നായിരുന്നു റിപ്പോര്‍ട്ട്. രാത്രിയാണ് സര്‍ച്ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം ഇറങ്ങിയത്. നേരത്തെ വൈദ്യുതി ബോര്‍ഡിന് റഗുലേറ്ററി കമ്മിഷന്റെ മുന്‍കൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സര്‍ചാര്‍ജ് യൂണിറ്റിനു മാസം 10 പൈസയായി പരിമിതപ്പെടുത്തി കമ്മിഷന്‍ ഉത്തരവിറക്കിയിരുന്നു. വൈദ്യുതി താരിഫ് ചട്ടങ്ങളുടെ കരടില്‍ ഒരുമാസം പരമാവധി 20 പൈസ വരെ പിരിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. തെളിവെടുപ്പിനുശേഷം കമ്മിഷന്‍ ഇറക്കിയ അന്തിമചട്ടങ്ങളിലാണ് ഇതു 10 പൈസയായി കുറച്ചത്. സര്‍ചാര്‍ജ് ഈടാക്കുന്നതിനുള്ള വരവുചെലവു കണക്കുകള്‍ ബോര്‍ഡ് സ്വയം തയാറാക്കി പിരിച്ചെടുത്താല്‍ പോരെന്നും അത് ഓഡിറ്റര്‍ പരിശോധിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.പാരമ്പര്യേതര ഊര്‍ജം മാത്രം ഉപയോഗിക്കുന്നവര്‍ക്കു (ഗ്രീന്‍ താരിഫ്) സര്‍ചാര്‍ജ് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ഗ്രീന്‍ താരിഫ് എത്രയായിരിക്കുമെന്നു വ്യക്തമാക്കി പിന്നീടു കമ്മിഷന്‍ ഉത്തരവിറക്കും.