Thursday, May 16, 2024
keralaNews

വിയ്യൂര്‍ ജയിലിലെ പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ രക്ഷപ്പെട്ടു. പോക്സോ കേസ് പ്രതിയാണ് രക്ഷപ്പെട്ടത്. ഇയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ ഷെഹീന്‍ എന്നയാളാണെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന ഷെഹീന്‍ ആശുപത്രിയില്‍ പോകുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ജയിലില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ചികിത്സയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.