Thursday, May 2, 2024
keralaLocal NewsNews

വാര്‍ഷിക പൊതുയോഗവും പ്രളയ സഹായധന വിതരണവും

എരുമേലി: എരുമേലിയുടെ വ്യാപാര മേഖലയില്‍ കഴിഞ്ഞ നാല്‍പത്തഞ്ചു വര്‍ഷമായി പൊതുസമൂഹത്തില്‍ സജീവ സാന്നിധ്യവുമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യുണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും – പ്രളയ സഹായധന വിതരണവും ഡിസംബര്‍ 12 -ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് റോട്ടറി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.യുണിറ്റ് പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ അധ്യക്ഷത വഹിക്കുന്ന യോഗം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഒക്ടോബര്‍ പതിനാറിന് എരുമേലിയെ ബാധിച്ച പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച 140 വ്യാപാരികള്‍ക്ക് ജില്ലാ കമ്മറ്റിയും, എരുമേലി മര്‍ച്ചന്റ് അസോസിയേഷന്‍ ട്രസ്റ്റും, യൂണിറ്റിലെ വ്യാപാരികളും ചേര്‍ന്ന് സമാഹരിച്ച ഏഴര ലക്ഷത്തോളം രൂപയുടെ പ്രഥമഘട്ട പ്രളയ സഹായധനത്തിന്റെ വിതരണോദ്ഘാടനം പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിക്കും. തിരഞ്ഞെടുപ്പ് പൊതുയോഗം സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എ കെ എന്‍ പണിക്കര്‍ ഉദ്ഘാടനം ചെയ്യും. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി മുഖ്യാഥിതിയായി പങ്കെടുക്കും. യോഗത്തില്‍ പോലീസ് സേനയില്‍ ബാഡ്ജ് ഓഫ് ഓണര്‍ അംഗീകാരം ലഭ്യമായ എരുമേലി എസ്.എച്ച് ഒ മനോജ് മാത്യുവിന് ആദരിക്കും. റ്റി.എസ്. കൃഷ്ണകുമാര്‍ ( ബ്ലോക്ക് പഞ്ചായത്ത് അംഗം ) കടാശ്വാസധന വിതരണം ചെയ്യും. പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളും പങ്കെടുക്കും. എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ സമിതി ഭാരവാഹികളായ മുജീബ് റഹ്‌മാന്‍ ( യൂണിറ്റ് പ്രസിഡന്റ്), തോമസ് കുര്യന്‍ (എംകോസ് പ്രസിഡന്റ്), പി.ജെ. ശശിധരന്‍ (യൂണിറ്റ് ജനറല്‍ സെക്രട്ടറി), സി.പി. മാത്തന്‍ (യൂണിറ്റ് ട്രഷറര്‍), അബ്ദുള്‍ നാസര്‍ സി എം , കെ.വിജയകുമാര്‍ , ബേബി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു .