Wednesday, May 1, 2024
keralaNews

യുവാവിനെ കൈഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.

ആലപ്പുഴ: യുവാവിനെ കൈഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. തിരുമല വാര്‍ഡില്‍ പോഞ്ഞിക്കര അര്‍ച്ചനാലയത്തില്‍ ഷിബുവിന്റെ മകന്‍ ആരോമല്‍ (22)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് കുപ്പപ്പുറത്തിന് എതിര്‍വശത്തുള്ള കരയിലായിരുന്നു സംഭവം. കൈഞ്ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഗ്‌നിരക്ഷാ സേന സംഭവസ്ഥലത്തേക്കെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാതാവ്: സജിനി. സഹോദരി: അര്‍ച്ചന