Sunday, May 12, 2024
indiaNewsSports

മെഡലിനൊപ്പം നാട്ടിലേക്കൊരു റോഡും

അസമില്‍ നിന്നുള്ള ആദ്യ മെഡല്‍ ജേതാവിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് റോഡിലെ തകരാര്‍ ഉടനടി പരിഹരിക്കാനുള്ള നടപടിയെടുത്ത്. ലവ്‌ലിന ബോര്‍ഗോഹെയ്ന്റെ വീടില്‍ നിന്ന് ഏറ്റവുമടുത്തുള്ള ടൌണിലേക്ക് മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. ഈ പാതയില്‍ ചിലയിടങ്ങളില്‍ മെറ്റല്‍ വിരിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം റോഡും മണ്‍റോഡാണ്. രണ്ട് കിലോമീറ്ററോളം പൂര്‍ണമായി മണ്‍റോഡാണ്. ഇതിലെ ആവസാന അറുനൂറ് മീറ്ററിലാണ് ലവ്‌ലിന ബോര്‍ഗോഹെയ്ന്റെ വീട്. ഈ പ്രദേശത്താണ് അടിയന്തരമായി ഇപ്പോള്‍ റോഡ് പണി പുരോഗമിക്കുന്നത്.

ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് ലവ്‌ലിന ബോര്‍ഗോഹെയ്ന് മെഡല്‍ നേട്ടത്തില്‍ മാത്രമല്ല അഭിമാനിക്കാന്‍ കഴിയുക. നാട്ടിലേയ്ക്ക് വികസനത്തിന്റെ ആദ്യപടികള്‍ എത്തിക്കാനും ഒളിംപിക്‌സിലെ പ്രകടനം സഹായിച്ചുവെന്ന് ലവ്‌ലിനയ്ക്ക് അഭിമാനിക്കാം. ശക്തമായ മഴയിലാണ് ലവ്‌ലിന ബോര്‍ഗോഹെയ്നയുടെ വീട്ടിലേക്കുള്ള വഴി ചളിക്കുളമായത്. വീട്ടിലേക്ക് വാഹനം പോലും എത്താന്‍ സാധിക്കാത്ത നിലയിലായിരുന്നു സാഹചര്യം. എന്നാല്‍ ഒളിംപിക്‌സ് താരത്തിനെ സ്വീകരിക്കുന്നതിനും ആദരിക്കുന്നതിനും പ്രാഥമിക നടപടിയായാണ് തകര്‍ന്നടിഞ്ഞ റോഡിന് അസം സര്‍ക്കാര്‍ പരിഹാരം കാണുന്നത്. അസമില്‍ നിന്നുള്ള ആദ്യ മെഡല്‍ ജേതാവിനെ പ്രോത്സാഹനം കൂടിയാണ് ഇത്.