Saturday, May 18, 2024
keralaNews

മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കണം : ജനപക്ഷം

കഴിഞ്ഞ തവണ ദുരന്തമുണ്ടായ പെട്ടിമുടിയിലും മറ്റു പ്രദേശങ്ങളിലും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപയും കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപയും ഉൾപ്പെടെ ഏഴ് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്. എന്നാൽ ഇത്തവണ ഇത് സർക്കാർ നാല് ലക്ഷം രൂപയായി കുറച്ചത് പ്രതിഷേധാർഹമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ ഷോൺ ജോർജ് ആവശ്യപ്പെട്ടു. കേരള ജനപക്ഷം സെക്കുലർ കൂട്ടിക്കൽ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉരുൾപൊട്ടലിലും പ്രളയത്തിലും ഏറ്റവും നാശനഷ്ടം സംഭവിച്ച കൂട്ടിക്കൽ പഞ്ചായത്തിന്റെ പുനരുദ്ധാരണത്തിനും നാശ നഷ്ടങ്ങൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം ഉറപ്പ് വരുത്തുന്നതിനുമായി പ്രത്യേക കൂട്ടിക്കൽ പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഷോൺ ജോർജ് പറഞ്ഞു.മണ്ഡലം പ്രസിഡന്റ് സണ്ണി കദളിക്കാട്ടിലിന്റെ അധ്യക്ഷതയിൽ യോഗത്തിൽ സണ്ണി പാറടിയിൽ,പിഎം അബ്ദുൽസലാം, ഉണ്ണി പികെ, അനിൽ പാലൂർ, ഷിബു പുളിക്കൽ, ജോയ് സ്കറിയ തുടങ്ങിയവർ സംസാരിച്ചു.