Tuesday, May 21, 2024
keralaNews

മണ്ഡല മകരവിളക്ക് : കെഎസ്ആര്‍ടിസിക്ക് 38.88 കോടി വരുമാനം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സര്‍വ്വീസ് വഴി കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 38.88 കോടി. മണ്ഡല കാലം ആരംഭിച്ചത് മുതല്‍ പമ്പ – നിലയ്ക്കല്‍ റൂട്ടില്‍ ആകെ 1,37,000 ചെയിന്‍ സര്‍വ്വീസുകളും, 34,000 ദീര്‍ഘദൂര സര്‍വ്വീസുകളും നടത്തി. ആകെ 64. 25 ലക്ഷം ആളുകളാണ് കെഎസ്ആര്‍ടിസി വഴി യാത്ര ചെയ്തത്.

ജനുവരി 15 ന് മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് 7 മണി മുതല്‍ ജനുവരി 16 ന് പുലര്‍ച്ചെ 3.30 മണി വരെ ഇടമുറിയാതെ പമ്പ -നിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വ്വീസുകള്‍ നടത്തിയിരുന്നു. ഒപ്പം ചെങ്ങന്നൂര്‍, കോട്ടയം, കുമളി, തിരുവനന്തപുരം, തൃശ്ശൂര്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വ്വീസുകളും നടത്തി.

ശബരിമല നട അടയ്ക്കുന്ന ജനുവരി 20 ന് രാത്രി വരെ ചെയിന്‍ സര്‍വീസുകളും, ജനുവരി 21 ന് പുലര്‍ച്ചെ 4 മണി വരെ ദീര്‍ഘദൂര സര്‍വ്വീസുകളും ഉണ്ടായിരിക്കുമെന്ന് കെഎസ്ആര്‍ടിസി പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.