Tuesday, May 21, 2024
keralaNewspolitics

ബൂത്ത് നേടിയാല്‍ കേരളം നേടും : നരേന്ദ്ര മോദി

കൊച്ചി: “പ്രിയപ്പെട്ട പ്രവര്‍ത്തകരെ നിങ്ങളാണ് ഈ പാര്‍ട്ടിയുടെ ജീവനാഡി.എല്ലാവരും അവരവരുടെ ബൂത്ത് തലത്തില്‍ ശക്തമായി പ്രവര്‍ത്തിക്കണം. ബൂത്തുകള്‍ നേടിയാല്‍ സംസ്ഥാനം നേടാന്‍ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.”
കൊച്ചി മറൈന്‍ ഡ്രൈവിലെ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തില്‍ മലയാളത്തില്‍ പ്രസംഗിച്ച് തുടങ്ങിയ പ്രധാനമന്ത്രി  വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞു.

പ്രിയപ്പെട്ട പ്രവര്‍ത്തകരെ നിങ്ങളാണ് ഈ പാര്‍ട്ടിയുടെ ജീവനാഡിയെന്ന് മലയാളത്തില്‍ പറഞ്ഞാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. ഇത്രയും വലിയ സമ്മേളനം നടത്താന്‍ ശക്തമായ സംഘടനയ്‌ക്കെ കഴിയൂവെന്നും കേരളത്തിലെ പ്രവര്‍ത്തകര്‍ ഏറെ പരിശ്രമിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും മോദി പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ മികച്ച പ്രവര്‍ത്തനം തൃശൂര്‍ സമ്മേളനത്തില്‍ കണ്ടതാണ്. കൊച്ചിയില്‍ എത്തിയപ്പോല്‍ മുതല്‍ റോഡില്‍ ആയിരങ്ങളെയാണ് കണ്ടത്. അതില്‍ നിറയെ സന്തോഷമുണ്ട്.

ജനങ്ങളുടെ സ്‌നേഹത്തിന് നന്ദി.മോദിയുടെ ഗ്യാരന്റി താഴെത്തട്ടില്‍ എത്തിക്കണം. കേന്ദ്ര പദ്ധതിയുടെ ഗുണഭോക്താക്കളുമായി നിരന്തര ബന്ധം പുലര്‍ത്തണം. കേരളത്തിലെ പ്രവര്‍ത്തകരില്‍ വിശ്വാസമുണ്ട്. ജനങ്ങളുടെ വിശ്വാസം നേടുന്നതില്‍ വിജയിക്കും.പാവങ്ങളുടെ ക്ഷേമത്തിനാണ് ബിജെപി പ്രധാന്യം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരാണ് രാജ്യത്തെ മൊബൈല്‍ നിരക്കുകള്‍ കുറച്ചത്. അസ്ഥിരമായ സര്‍ക്കാരാണ് പത്ത് വര്‍ഷം മുമ്പ് ഭരിച്ചിരുന്നത്.

ഗള്‍ഫ് രാജ്യങ്ങളുമായി നമുക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച ബന്ധമാണ് ഇപ്പോഴത്തേതെന്നും മോദി പറഞ്ഞു.കൊച്ചി മറൈന്‍ ഡ്രൈവിലെ ബിജെപി പരിപാടിയില്‍ നരേന്ദ്രമോദിക്കൊപ്പം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസറായിരുന്ന ടി ജെ ജോസഫും പങ്കെടുത്തു

ബിജെപി സര്‍ക്കാരിന്റെ പ്രാഥമികമായ ലക്ഷ്യം രാജ്യത്തെ സാധാരണക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ആയൂഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ 5 ലക്ഷം വരെയുള്ള ചികിത്സാ സൗകര്യം സൗജന്യമായി ലഭിക്കുന്നു. ഇതിലൂടെ രാജ്യത്തെ സാധാരണക്കാര്‍ക്ക് 1ലക്ഷം കോടി രൂപയുടെ ലാഭം ഉണ്ടായിട്ടുണ്ട്. ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ 80 ലക്ഷം കിഴിവില്‍ മരുന്നുകള്‍ ലഭിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് ഏതാണ്ട് 25000 കോടി രൂപയുടെ ലാഭം ഉണ്ടായിട്ടുണ്ട്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2 ലക്ഷം രൂപയിലധികം വരുമാനമുള്ളവര്‍ ആദായ നികുതി നല്‍കണമായിരുന്നു. അതിന് മാറ്റം വന്നു. ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചു 7 ലക്ഷം രൂപവരെയുള്ളവര്‍ക്ക് ആധായനികുതി വേണ്ടെന്ന്. ഇതിലൂടെ രാജ്യത്തെ നികുതിദായകര്‍ക്ക് രണ്ടര ലക്ഷം രൂപയുടെ ലാഭമാണ് ഉണ്ടായിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ മൊബൈല്‍ ഫോണിന്റെയും മൊബൈല്‍ ഡാാറ്റയുടെയും പൈസ കുറച്ചു.ബിജെപി സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഫലം രാജ്യത്ത് മുഴുവന്‍ എത്തിച്ചേരുകയാണ്.

ഈ അടുത്ത കാലത്ത് വന്ന റിപ്പോര്‍ട്ടില്‍ 9 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നും മോചിതരായെന്ന് വ്യക്തമാക്കുന്നു. ഇതില്‍ നിന്നും എന്താണ് മനസിലാക്കാന്‍ സാധിക്കുന്നത്, വികസിത ഭാരതം എന്ന സങ്കല്പം വച്ച് പുലര്‍ത്തികൊണ്ട് നാം തെരഞ്ഞെടുത്ത മാര്‍?ഗവും രീതികളും ശരിയാണ് എന്നാണ്.ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നാല്‍ രാജ്യം ഭരിക്കേണ്ട സര്‍ക്കാരിനെ തിരഞ്ഞെടുക്കുക എന്നതാണ്. ഇക്കാര്യം നിങ്ങള്‍ എല്ലാ വോട്ടര്‍മാരെയും പറഞ്ഞ് മനസിലാക്കണം. ഭാരത സര്‍ക്കാരിന്റെ ഉത്തരവാദിത്ത്വം രാജ്യത്തിന്റെ സുരക്ഷയും ലോകത്ത് ഭാരതത്തിന്റെ പങ്ക് ശക്തിപ്പെടുത്തുക എന്നതുമാണ്.

10 വര്‍ഷം മുന്‍പ് ലോകത്ത് ദുര്‍ബലവും അസ്ഥിരവുമായ സര്‍ക്കാര്‍ ആയിരുന്നു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണം അഴിമതിയുടെയും കുംഭകോണങ്ങളുടേയുമായിരുന്നു. ഇന്ന് ആഗോളതലത്തില്‍ ഭാരതം ഒരു സുഹൃദ്‌രാജ്യമായി മാറിയിരിക്കുകയാണ്.’ പ്രധാനമന്ത്രി പറഞ്ഞു.