Friday, May 17, 2024
keralaNews

പോലീസ് ചമഞ്ഞ് തട്ടിപ്പ് പെറ്റിയടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

തൃശൂര്‍: പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ തൃശൂര്‍ മാള സ്വദേശി പിടിയിലായി. പുത്തന്‍ചിറ സ്വദേശി വാഴയ്ക്കാമടം സുല്‍ത്താന്‍ കരീമാണ് അറസ്റ്റിലായത്.തൃശൂര്‍ മാളയിലാണ് സംഭവം.                                                                         

കഴിഞ്ഞ ദിവസം മാള സ്റ്റേഷന് സമീപത്തുള്ള യഹുദ ശ്മാശനത്തിന് മുമ്പില്‍ വെച്ചായിരുന്നു സംഭവം.

സഞ്ജയ് രവീന്ദ്രന്‍ എന്ന യുവാവും രണ്ട് സുഹൃത്തുക്കളും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ സുല്‍ത്താന്‍ കരീം ഇവരോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

എസ്ഐ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ സുല്‍ത്താന്‍ ബൈക്കില്‍ മൂന്ന് പേര്‍ സഞ്ചരിച്ചതിന് പിഴ നല്‍കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇതില്‍ പന്തികേട് തോന്നിയ യുവാക്കള്‍ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇതോടെ സുല്‍ത്താന്‍ കരീം അവിടെ നിന്നും സ്ഥലം വിട്ടു. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.