Monday, May 13, 2024
indiaNewsSports

ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു

ചെന്നൈ: ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ മലയാളിതാരം സഞ്ജു സാംസണ്‍ നയിക്കും. ന്യൂസിലന്‍ഡ് എ-യ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഇന്ത്യ എ ടീമിനെ ഇന്ന് ഓള്‍-ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മറ്റി തിരഞ്ഞെടുത്തു. വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതോടെ നിലവിലുയരുന്ന വിമര്‍ശനങ്ങള്‍ക്ക് താത്കാലിക ആശ്വാസമാകും. കളികളില്‍ നിന്ന് സഞ്ജു സാംസണിനെ മാറ്റി നിര്‍ത്തുന്നതിന് ബിസിസിഐ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.                                                      സെപ്റ്റംബര്‍ 22 നാണ് ന്യൂസിലന്‍ഡ്- ഇന്ത്യ ഏകദിന പരമ്പര ആരംഭിക്കുന്നത്. പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, റുതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, രജത് പാട്ടീദാര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ് , ഷഹബാസ് അഹമ്മദ്, രാഹുല്‍ ചാഹര്‍, തിലക് വര്‍മ്മ, കുല്‍ദീപ് സെന്‍, ഉംമ്രാന്‍ മാലിക്, നവദീപ് സൈനി, രാജ് അംഗദ് ബാവ എന്നിവരാണ് ഇന്ത്യ എ ടീമില്‍ കളിക്കുന്നവര്‍.ആദ്യ മത്സരം സെപ്റ്റംബര്‍ 22ന് നടക്കുമ്പോള്‍ 25, 27 തീയതികളില്‍ ബാക്കി രണ്ട് മത്സരങ്ങള്‍ നടക്കും. തമിഴ്‌നാട്ടിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.