Wednesday, May 15, 2024
keralaNews

നികുതി തട്ടിപ്പ് ;തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി പ്രതിഷേധം.

തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നാടകീയ രംഗങ്ങള്‍. കൗണ്‍സില്‍ യോഗത്തിനെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ഹാളിന്റെ കവാടത്തില്‍ കിടന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ മറിടകന്ന് മേയര്‍ അടക്കമുള്ളവര്‍ ഹാളില്‍ പ്രവേശിച്ചെങ്കില്‍ ബി.ജെ.പി സമരത്തിനെതിരെ പ്രമേയം പാസാക്കി യോഗം പിരിഞ്ഞു. കോര്‍പറേഷനിലെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം.