Tuesday, May 21, 2024
keralaLocal NewsNews

തോട്ടിൽ നിന്നും വാരിയ മണൽ കൂനയിൽ കാട് കയറി; എന്നിട്ടും …………. ? 

എരുമേലി: കഴിഞ്ഞ പ്രളയവും -വെള്ളപ്പൊക്ക സമയത്തും വലിയ തോട്ടിൽ ഒഴുകിയെത്തിയ മണൽ വാരിയെടുത്തെങ്കിലും ലേലം ചെയ്തു വിൽക്കാൻ നടപടിയായില്ല. എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് മുന്നിൽക്കൂടിയൊഴുകുന്ന വലിയ തോട്ടിൽ നിന്നാണ് നൂറോളം ലോഡ് മാണൽ വാരിയത്.തോട് ശുചീകരിക്കുന്നതിലൂടെ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്തും – ഇറിഗേഷൻ വകുപ്പും സംയുക്തമായി മണൽ വാരി സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിക്ഷേപിച്ചത്.തോട്ടിലെ മുഴുവൻ മണലും
വാരിയെടുക്കാൻ കഴിഞ്ഞില്ല. വാരിയെടുത്ത മണൽ ലേലം ചെയ്ത് വിൽക്കുന്ന ഫണ്ട് പഞ്ചായത്തിനും – ഇറിഗേഷൻ വകുപ്പിനും നൽകാനും തീരുമാനിച്ചിരുന്നു , എന്നാൽ മണൽ വാരി മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.എന്നാൽ ഇക്കഴിഞ്ഞ ദിവസവും വലിയ തോട്ടിൽ വെള്ളം ഉയരുകയും ചെയ്തിരുന്നു.