Wednesday, May 15, 2024
keralaNews

തൃശൂര്‍ പൂര മഹോത്സവത്തിന് തുടക്കമായി; നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര നട തുറന്നു.

കൊവിഡ് ജാഗ്രതയില്‍ തൃശൂര്‍ പൂരത്തിന് വിളംബരമായി. നെയ്തലക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്ന് പുറത്തേക്ക് എഴുന്നളളിയതോടെയാണ് ഈ വര്‍ഷത്തെ തൃശൂര്‍ പൂര മഹോത്സവത്തിന് തുടക്കമായത്.കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി വന്ന് 11.45ഓടെ ആചാരപെരുമയില്‍ തെക്കേഗോപുരനട തുറന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അന്പതു പേര്‍ മാത്രമേ എഴുന്നള്ളിപ്പിനൊപ്പമുണ്ടായിരുന്നുള്ളു. ഇതില്‍ 17 പേര്‍ മേളക്കാരായിരുന്നു. ബാക്കിയുള്ളവര്‍ ദേശക്കാരും സംഘാടകരും.വടക്കുന്നാഥനിലെ പടിഞ്ഞാറെ ഗോപുരത്തിലൂടെ അകത്തു കടന്ന് തെക്കേഗോപുര നട തുറന്നതോടെ പൂരങ്ങളുടെ പൂരത്തിന് വിളംബരമായി. ഇന്ന് ആളുകള്‍ക്ക് സ്വരാജ് റൗണ്ടില്‍ വരുന്നതിന് വിലക്കോ നിയന്ത്രണങ്ങളോ ഇല്ലെങ്കിലും തേക്കിന്‍കാട് മൈതാനത്തേക്ക് ആരേയും കടത്തി വിട്ടില്ല.