Tuesday, May 14, 2024
keralaNews

തിരുവനന്തപുരത്ത് വന്‍ തീപിടിത്തം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ തീപിടിത്തം. ആക്രിക്കടയ്ക്കാണ് തീപിടിച്ചിരിക്കുന്നത്. ചെറിയ പുകയായി തുടങ്ങിയ ശേഷം പെട്ടെന്ന് വലിയ തീഗോളമായി മാറുകയായിരുന്നുവെന്ന് സ്ഥലത്തുള്ളവര്‍ പറയുന്നു. തീപിടിച്ചിരിക്കുന്നത് ആക്രിക്കടയുടെ ഗോഡൗണാണ്. ഇവിടെ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. ഇതിനോട് ചേര്‍ന്ന് അഞ്ചോളം കടകളും തീപിടിച്ചതിന് തൊട്ടുപുറകില്‍ ഒരു വീടുമുണ്ട്. വീട്ടിലുള്ളവരെ നാട്ടുകാര്‍ മാറ്റിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ടയറാണ് കത്തുന്നത്. മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് വശങ്ങളില്‍ നിന്ന് വെള്ളം ചീറ്റി തീയണക്കാനാണ് ശ്രമിക്കുന്നത്.