Monday, May 13, 2024
AgriculturekeralaNews

തക്കാളിക്കു കിലോഗ്രാമിനു 2 രൂപ, വഴിയരികില്‍ ഉപേക്ഷിച്ചു കര്‍ഷകര്‍; 

കേരളത്തിന്റെ അതിര്‍ത്തി പട്ടണമായ ഉദുമല്‍പേട്ടയില്‍ തക്കാളിക്ക് കിലോഗ്രാമിനു രണ്ടുരൂപ. കേരളത്തില്‍ എത്തുമ്പോള്‍ വില അഞ്ചിരട്ടിയാവും. മറയൂരില്‍ എത്തിക്കുന്ന തക്കാളിക്കു കിലോഗ്രാമിനു 10 മുതല്‍ 15 രൂപയ്ക്കാണു വില്‍പന നടക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാപാരികളും പ്രാദേശിക വ്യാപാരികളും ചന്തയിലെത്തുന്നത് കുറഞ്ഞു.ചില വ്യാപാരികള്‍ തോട്ടങ്ങളിലെത്തി പച്ചക്കറികള്‍ സംഭരിക്കുന്നുണ്ടെങ്കിലും വിളവെത്തിയ തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ പൂര്‍ണമായി വിറ്റഴിക്കാന്‍ കഴിയുന്നില്ല.

വേനല്‍ക്കാലത്ത് പച്ചക്കറികളുടെ ഉല്‍പാദനം ഗണ്യമായി കുറയുമെന്നതിനാല്‍ ഈ സീസണില്‍ നല്ല വില ലഭിക്കുമെന്ന പ്രതീക്ഷിച്ച കര്‍ഷകര്‍ക്കു വന്‍ തിരിച്ചടിയാണ് ലഭിച്ചത്. കഴിഞ്ഞദിവസം വിളവെടുത്ത തക്കാളി വില്‍പനയ്‌ക്കെത്തിച്ചപ്പോള്‍ ഇടനിലക്കാര്‍ കിലോഗ്രാമിനു 2 രൂപ വില പറഞ്ഞതിനാല്‍ കര്‍ഷകന്‍ തക്കാളി റോഡരികില്‍ ഉപേക്ഷിച്ചിരുന്നു.