Thursday, March 28, 2024
keralaLocal NewsNews

മുണ്ടക്കയം വെമ്പാല ടോപ്പില്‍ മലയിടിച്ചില്‍.

 

മുണ്ടക്കയം കൊക്കയാര്‍ വെമ്പാല ടോപ്പില്‍ മലയിടിച്ചില്‍. കൂറ്റന്‍ പാറയും മണ്ണും കിലോമീറ്ററുകളോളം ഒഴുകി. ഏക്കറുകണക്കിന് ഭൂമി നഷ്ടമായി. കൊക്കയാര്‍  വിനോദ സഞ്ചാര കേന്ദ്രമായ മദാമകുളത്തിന് സമീപം മുക്കുളം വെമ്പാല ടോപ്പില്‍ തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.

രാത്രി വലിയ ശബ്ദം കേട്ടതായി കൊടുങ്ങ, ഇളങ്കാട്, മുക്കുളം സ്വദേശികള്‍ പറയുന്നു. രാവിലെ ആളുകള്‍ നടത്തിയ പരിശോധനയിലാണ് മലയിടിച്ചില്‍ ശ്രദ്ധയില്‍പ്പെട്ടത്. പടിഞ്ഞാറെ പീടികയില്‍ ഷൈന്‍ മാത്യു, വെട്ടിക്കല്‍ ജോര്‍ജ്കുട്ടി, പൊട്ടങ്കുളം ജോണി മാത്യു എന്നിവരുടെ ഭൂമിയിലാണ് നാശം വിതച്ചത്.
വാഗമണ്‍ ആത്മഹത്യ മുമ്പിന് എതിര്‍വശമാണ് മദാമ്മക്കുളവും വെമ്പാല ടോപ്പും. ഇവിടെ നിന്ന് കുത്തിറക്കമാണ്. എന്നാല്‍ മേഖലയില്‍ ആള്‍ താമസമില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി. ഉരുണ്ടുവന്ന മണ്ണും പാറയും ഒന്നരകിലോമീറ്റര്‍ താഴെ പതിച്ചു.

Leave a Reply