Tuesday, May 21, 2024
keralaNews

കോവിഷീല്‍ഡ് വാക്‌സിനേഷന്‍ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി.

കോവിഷീല്‍ഡ് വാക്‌സിനേഷന്‍ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. താല്‍പര്യമുള്ളവര്‍ക്ക് 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് സ്വീകരിക്കാം. കേന്ദ്രസര്‍ക്കാര്‍ നിലപാട് തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സീന് ഇളവ് ബാധകമല്ലെന്നും ഹൈക്കോടതി. തങ്ങളുടെ ജീവനക്കാര്‍ക്ക് നിശ്ചിത സമയപരിധിയായ 84 ദിവസത്തിനു മുന്‍പ് കോവിഷീല്‍ഡ് വാക്‌സീന്‍ എടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്‌സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.