Saturday, May 18, 2024
keralaNewsObituary

കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥന്‍ തീകൊളുത്തി മരിച്ച നിലയില്‍.

മാങ്ങാനം തുരുത്തേല്‍ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പൈങ്ങളത്ത് വിഷ്ണു ഭാസ്‌ക്കര്‍ (28) ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. മാതാപിതാക്കളും, വീട്ടുകാരും ഈ സമയം വിവാഹ ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോയിരിക്കുകയായിരുന്നു.

വീടിനോട് ചേര്‍ന്നുള്ള ഇവരുടെ വാടകവീടിന്റെ മുറിയിലെത്തിയ വിഷ്ണു സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മുറിയില്‍ നിന്നും തീ ഉയരുന്നത് കണ്ട് ബന്ധുക്കളും, സമീപവാസികളും കതക് തകര്‍ത്ത് അകത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.സൗത്ത് ഇന്ത്യന്‍ ബാങ്ക് കോഴഞ്ചേരി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ വിഷ്ണു
അവിവാഹിതനാണ്.