Saturday, May 18, 2024
keralaNewsObituary

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ ഉടമ മരിച്ചു

കോട്ടയം: വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗുരുതരമായി പരുക്കേറ്റ ഉടമ മരിച്ചു. വാകത്താനം പാണ്ടന്‍ചിറ ഓട്ടുകുന്നേല്‍ ഒ.ജി.സാബുവാണു (57) മരിച്ചത്. ഇന്ന് രാവിലെ 7.30നായിരുന്നു അന്ത്യം.                                                  ഇന്നലെ രാവിലെ 10.15നു പാണ്ടന്‍ചിറയിലെ വീടിനു 20 മീറ്റര്‍       അടുത്തുവച്ചാണു കാര്‍ കത്തിയത്.                                                                               ചെറു സ്‌ഫോടന ശബ്ദത്തോടെ കാര്‍ കത്തിയമരുകയായിരുന്നു. മിനിറ്റുകള്‍ക്ക് അകം കാര്‍ പൂര്‍ണമായും കത്തി.&ിയുെ;വാഹനത്തിന്റെ മുന്‍ഭാഗത്താണ് ആദ്യം തീപടര്‍ന്നത്. സാബുവിന്റെ ഭാര്യ ഷൈനിയും പിന്നാലെ മക്കളായ അക്ഷയും അക്ഷരയും കാറിനടുത്തേക്ക് ഓടിയെത്തിയിരുന്നു.                                                 സമീപത്ത് ജോലി ചെയ്തിരുന്ന അതിഥിത്തൊഴിലാളികളും നാട്ടുകാരായ തൊഴിലാളികളും ചേര്‍ന്നാണ് സാബുവിനെ കാറിന് പുറത്തെടുത്തത്. 70 ശതമാനത്തോളം പൊള്ളലുണ്ടായിരുന്ന സാബുവിനെ ആദ്യം ചെത്തിപ്പുഴയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എസ്എന്‍ഡിപി യോഗം ഹൈറേഞ്ച് യൂണിയന്‍ മുന്‍ സെക്രട്ടറിയാണ്.                                                                                                       സമീപത്ത് വീടുനിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന അതിഥിത്തൊഴിലാളികളും നാട്ടുകാരും ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാറിന്റെ മുന്‍വാതില്‍ തകര്‍ത്ത് ഇവര്‍ സാബുവിനെ പുറത്തെടുത്തെങ്കിലും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു.