Wednesday, May 15, 2024
keralaNewspolitics

കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇനി ഗ്രൂപ്പുണ്ടാകില്ല; വി ഡി സതീശന്‍

തിരുവനന്തപുരം:തന്റെ പേരില്‍ ഗ്രൂപ്പുണ്ടായാല്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടാകില്ല. തന്റെ പേരില്‍ ഗ്രൂപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗ്രൂപ്പുണ്ടാക്കുന്നതായി അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചര്‍ച്ച നടത്തി ഉടന്‍ പുനസംഘടന പട്ടിക പുറത്ത് വിടുമെന്നും സതീശന്‍ പറഞ്ഞു.     കെസി – വിഡി ഗ്രൂപ്പുണ്ടാക്കി പാര്‍ട്ടി പിടിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് വൈകാരികമായി സതീശന്‍ വിമര്‍ശനങ്ങളെ നേരിട്ടത്. ഭിന്നിച്ച് നിന്നവരെല്ലാം എതിര്‍പ്പ് മാറ്റി സുധാകരനൊപ്പം കൈകോര്‍ക്കുന്ന സ്ഥിതി കൂടി പരിഗണിച്ചാണ് ഗ്രൂപ്പില്ലെന്നുള്ള വിശദീകരണം. സുധാകരനുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയതിന് പിന്നില്‍ ചെന്നിത്തലയെ സതീശന്‍ സംശയിക്കുന്നു. കന്റോണ്‍മെന്റ് ഹൗസിലെ ഗ്രൂപ്പ് യോഗവും സുധാകരന്റെ റെയ്ഡഡ് അടക്കമുള്ള വിവാദങ്ങള്‍ക്കും കാരണം ചെന്നിത്തല എന്നാണ് സതീശന്‍ കരുതുന്നത് . സുധാകരനുമായി അനുരജ്ഞനത്തിലെത്തി ഡിസിസി പട്ടിക പ്രഖ്യാപിക്കാനാണ് സതീശന്റെ നീക്കം. പട്ടിക നീളുന്നതിലെ അപകടം കൂടി കണ്ടാണ് ശ്രമം. സതീശന്‍ അനുകൂലികളായ എ പി അനില്‍കുമാറും ടി സിദ്ധിഖും കെപിസിസി അധ്യക്ഷനുമായി കരട് പട്ടികയില്‍ ചര്‍ച്ച നടത്തി. സതീശനും സുധാകരനും തമ്മില്‍ കൂടിക്കാഴ്ച നടത്തി പട്ടിക അതിവേഗം അന്തിമാക്കാനാണ് ശ്രമം. അതേ സമയം സതീശനും വേണുഗോപാലിനുമെതിരായ നീക്കത്തില്‍ സുധാകരനൊപ്പം പഴയ ഐ ഗ്രൂപ്പു നേതാക്കള്‍ യോജിച്ചു. തമ്മിലെ പ്രശ്‌നം കൂടി തീര്‍ത്താണ് ചെന്നിത്തലയും മുരളിയും കെപിസിസി പ്രസിഡന്റിനെ പിന്തുണക്കുന്നത്. പട്ടികക്കെതിരായ പരാതികള്‍ ഐ ഗ്രൂപ്പ് തള്ളുമ്പോള്‍ കരട് പട്ടികയില്‍ പരാതികളുണ്ടെന്നും അത് തീര്‍ക്കണമെന്നുമാണ് എ ഗ്രൂപ്പ് നിലപാട്. സംഘടനാ തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കി നില്‍ക്കെ ഡിസിസി പുനസംഘടനയിലൂടെ പദവി ലഭിക്കുന്നവര്‍ക്ക് പ്രവര്‍ത്തനത്തിന് കുറഞ്ഞ സമയം മാത്രമേ കിട്ടു. താല്‍ക്കാലിക സംവിധാനത്തിന് രൂപം നല്‍കാന്‍ പോലും സമവായം നീളുന്നതില്‍ എഐസിസിക്കും അണികള്‍ക്കും അമര്‍ഷമുണ്ട്. പുന:സംഘടന ഉണ്ടാകും, പരാതികള്‍ പരിഹരിക്കും; താന്‍ ഹൈക്കമാന്റിന് പരാതി നല്‍കിയിട്ടില്ലെന്നും കെ മുരളീധരന്‍കോഴിക്കോട്: കോണ്‍?ഗ്രസ് പുനസംഘടനയില്‍ അന്തിമ തീരുമാനമെടുക്കേണ്ട് ഹൈക്കമാന്റ് ആണെന്ന് കെ മുരളീധരന്‍ എം പി. പുനസംഘടനയില്‍ പരാതി ഉള്ളവര്‍ ഉണ്ടാകും. അവര്‍ക്ക് പരാതി പറയാന്‍ അവസരമുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. കോണ്‍?ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് ഉണ്ടാകും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എം പിമാര്‍ പരാതിക്കത്ത് ഹൈക്കമാന്റിന് നല്‍കിയോ എന്ന് തനിക്ക് അറിയില്ല. പുനസംഘടന നിര്‍ത്തിവച്ചപ്പോള്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പ്രയാസമുണ്ടായിരിക്കാം. കഴിയുന്നത്ര സമവായമുണ്ടാക്കാനാണ് ശ്രമം. പാര്‍ട്ടിയില്‍ ചുരുക്കം ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അത് ഉടന്‍ പരിഹരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയുമായി തനിക്ക് തര്‍ക്കങ്ങള്‍ ഇല്ല. നേരത്തെ ഭിന്നത ഉണ്ടായിരുന്നു. അത് പരിഹരിച്ചെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. എംപിമാര്‍ കത്ത് കൊടുത്തതായി തനിക്ക് അറിയില്ലെന്ന് ഇന്നലെയും കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. താന്‍ കത്ത് കൊടുത്തിട്ടില്ലെന്നും ഇന്നലെ കെ മുരളീധരന്‍ പറഞ്ഞിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് പുനസംഘടന നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്റ് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തിന്റെ ചുതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നിര്‍ദേശം നല്‍കിയത്.

 

0