Sunday, May 12, 2024
keralaNews

ഏറ്റുമാനൂരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍

കോട്ടയം: ഏറ്റുമാനൂരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം സ്വദേശികളായ അര്‍ജുന്‍, ശ്രീജിത് എന്നിവരെയും മാഞ്ഞൂര്‍ സ്വദേശികളായ അഭിജിത്ത് രാജു , അജിത്കുമാര്‍ എന്നിവരെയുമാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് 25-ആം തീയതി രാത്രി 9:30 മണിയോടുകൂടി നീണ്ടൂര്‍ ഭാഗത്തുള്ള ബാറിന് സമീപം വച്ച് നീണ്ടൂര്‍ സ്വദേശിയായ യുവാവിനെ മര്‍ദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.ഇത് തടയാന്‍ ശ്രമിച്ച ഇയാളുടെ സുഹൃത്തിനെയും ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. പണമിടപാടിന്റെ പേരില്‍ യുവാവിനോട് ഇവര്‍ക്ക് മുന്‍വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ സംഘം ചേര്‍ന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തിന് പിന്നാലെ ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയായിരുന്നു.

 

കുറവിലങ്ങാട് പണത്തിനുവേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു

കുറവിലങ്ങാട്: കുറവിലങ്ങാട് പണത്തിനുവേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ സ്വദേശി അനന്തു പ്രദീപ്, തിരുവാര്‍പ്പ് സ്വദേശി സുബിന്‍ സുരേഷ്, നാട്ടകം സ്വദേശി അജിത്ത് പി.രാജേന്ദ്രന്‍ , തിരുവല്ല സ്വദേശി സാബു പോത്തന്‍ എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.                                                                         

 

 

ഇവര്‍ സംഘം ചേര്‍ന്ന് ഈമാസം 18ന് രാത്രി 11 മണിയോടെ കുറവിലങ്ങാട് പള്ളിയമ്പ് ഭാഗത്തുനിന്നും കുറവിലങ്ങാട് സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ വണ്ടിയില്‍വച്ച് ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും,കമ്പി വടികൊണ്ട് മര്‍ദ്ദിക്കുകയും,വഴിമധ്യേ വാഹനം നിര്‍ത്തിയതിനുശേഷം കനാലിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് തിരുവല്ലയില്‍ ഉള്ള സാബു പോത്തന്റെ വീട്ടില്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ പാര്‍പ്പിച്ച് അവിടെ വച്ചും മര്‍ദ്ദിക്കുകയും, തുടര്‍ന്ന് വീട്ടുകാരോട് പണം ആവശ്യപ്പെടുകയായിരുന്നു. ഇവിടെനിന്ന് രക്ഷപ്പെട്ട യുവാവ് ആശുപത്രിയില്‍ ചികിത്സ നേടുകയായിരുന്നു എന്ന് പൊലീസ് പറയുന്നത്.