Thursday, May 2, 2024
keralaNews

എരുമേലി മീഡിയ സെന്ററും പുണ്യം പൂങ്കാവനവും ടീമും ന്യൂഇയർ ആഘോഷിച്ചു. 

എരുമേലി : എരുമേലിയിലെ പത്ര പ്രവർത്തകരുടെ കൂട്ടായ്മയായ എരുമേലി മീഡിയ സെന്ററും – ശബരിമല  തീർത്ഥാടനവുമായി ബന്ധപ്പെട്ട് ശുചീകരണ –  ബോധവൽക്കരണ പരിപാടികൾക്ക്  നേതൃത്വം നൽകുന്ന പുണ്യം പൂങ്കാവനം ടീമും പതിവായി നടന്നാറുള്ള  ന്യൂഇയർ ആഘോഷം മീഡിയ സെന്ററിൽ നടത്തി.മീഡിയ സെൻറർ പ്രസിഡന്റ്  എസ്.  രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ കേക്ക് മുറിച്ച് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും,2022 പുതിയ വർഷം എല്ലാവർക്കും സന്തോഷവും –  ഐശ്വര്യവും നൽകട്ടെയെന്നും ഡിവൈഎസ്പി പറഞ്ഞു . സുഖ – ദു:ഖ സമ്മിശ്രിതമാണ് ജീവിതമെങ്കിലും പ്രതിസന്ധികളെ നേരിടാൻ ഓരോരുത്തരും  തയ്യാറാകണമെന്നും  അദ്ദേഹം പറഞ്ഞു. പരിപാടിയിൽ എരുമേലി എസ് എച്ച് ഒ മനോജ് മാത്യു, എസ് ഐ, എം എസ് അനീഷ് കുമാർ, പുണ്യം പൂങ്കാവനം ജില്ല കോർഡിനേറ്റർ റിട്ടേ. എ.എസ് പി , ജി. അശോക് കുമാർ, എരുമേലി കോർഡിനേറ്റർ എം എസ് ഷിബു , എരുമേലി ജമാഅത്ത് പ്രസിഡന്റ്  പി. എ ഇർഷാദ്, മീഡിയ സെന്റർ സെക്രട്ടറി അൻസർ റഹീം, എ എസ് ഐ സുജിത്ത്, സിപിഒ മാരായ വിശാൽ,നവാസ്,അജേഷ് ,വൈശാഖ്, പുണ്യം പൂങ്കാവനം ടീം ലീഡർ വിഷ്ണു ഗോപാൽ, എരുമേലി മീഡിയ സെന്റർ  അംഗങ്ങളായ എം.വിധുകുമാർ , ജിബിൻ, സജി എസിവി , എബിൻ, ജിഷ മോൾ പി. എസ്  എന്നിവർ സംസാരിച്ചു.