Thursday, May 2, 2024
keralaNews

എരുമേലിയിൽ വിനായക ചതുർത്തി ആഘോഷം നടന്നു. 

എരുമേലി:വിനായക ചതുർത്തി ആഘോഷങ്ങളുടെ ഭാഗമായി  എരുമേലിയിൽ വിവിധ ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾ നടന്നു.എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തിന് ക്ഷേത്രം മേൽശാന്തി ദേവർമഠം രാജേഷ് നമ്പൂതിരി, കീഴ് ശാന്തി സി.വി വിഭീഷ്,എരുമേലി ദേവസ്വം
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി പി സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
എരുമേലി: എരുമേലി  സർവ്വ സിദ്ധിവിനായക ക്ഷേത്രത്തിൽ നടന്ന അഷ്ടദ്രവ്യമഹാഗണപതി ഹോമത്തിന്
ക്ഷേത്ര മേൽശാന്തി ഗാന്ധി മഹേഷ് ഭട്ടതിരി,  വെള്ളാള മഹാസഭ സെക്രട്ടറി
മണക്കാട് ആർ.  പത്മനാഭൻ , ക്ഷേത്രം കമ്മറ്റി ചെയർമാൻ വി എസ് വിജയൻ, ജോയിൻറ്  സെക്രട്ടറി കെ ബി സാബു, കെ.വി എം എസ്  ഡയറക്ടർ ബോർഡ് അംഗം
എം റ്റി. സുരേന്ദ്രൻപിള്ള , ക്ഷേത്രം കമ്മറ്റി ട്രഷറർ  മോഹൻദാസ്  ശ്രീരംഗം , കമ്മറ്റി അംഗം സുരേഷ് ഓലിക്കൽ എന്നിവർ നേതൃത്വം നൽകി.
ക്കൂട്ടുതറ : മുക്കൂട്ടുതറ  തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന  വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ പ്രശാന്ത് നമ്പൂതിരി , ക്ഷേത്രം കമ്മറ്റി  പ്രസിഡന്റ്   സുരേഷ് ബാബു ചെമ്പനാൽ , സെക്രട്ടറി വി എൻ രാജൻ രഞ്ജുഭവൻ എന്നിവർ നേതൃത്വം നൽകി .