Thursday, May 16, 2024
Local NewsNews

എരുമേലിയിൽ മോട്ടോർ വാഹന വകുപ്പ് കൺട്രോൾ റൂം തുറന്നു

എരുമേലി :  2023- 2024 മണ്ഡല മകരവിളക്ക് പ്രമാണിച്ച്  മോട്ടോർ വാഹനം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സേഫ് സോൺ  പദ്ധതിയുടെ ഭാഗമായി  എരുമേലിയിൽ  കൺട്രോൾ റൂം തുറന്നു . എരുമേലി  ശബരി ഹോംസ് കെട്ടിടത്തിൽ പരിപാടി  കോട്ടയം RTO ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു .  ജോയിന്റ് ആർ. ടി. ഒ യും  എരുമേലി സേഫ് സോൺ ചീഫ് കൺട്രോളിംഗ്  ഓഫീസറുമായ  ഷാനവാസ്‌ കരിം  അധ്യക്ഷത വഹിച്ചു. കോട്ടയം ജോയിന്റ് ആർ. ടി. ഒ. ജയരാജ്‌, അനീഷ് കുമാർ ജി MVI, ജയപ്രകാശ് MVI, ആശാകുമാർ MVI,വെൽ ഗൗതം MVI,ഷാജി വർഗീസ് MVI, സുരേഷ് കുമാർ AMVI, സെബാസ്റ്റ്യൻ AMVI, ടിനേഷ് മോൻ സി. വി. AMVI, മറ്റ് മോട്ടോർ വാഹനം ഉദ്യോഗസ്ഥർ, റെജി എ സലാം ഡ്രൈവർ എന്നിവർ പങ്കെടുത്തു.
 വർക്ക്‌ ഷോപ്പ് അസോസിയേഷൻ അംഗങ്ങൾക്ക് വേണ്ട നിർദേശങ്ങളും നൽകി. പൊൻകുന്നം – എരുമേലി, എരുമേലി – കണമല, എരുമേലി – മുണ്ടക്കയം റൂട്ടിൽ 24 മണിക്കൂറും പെട്രോളിങ്ങും, ബ്രേക്ക് ഡൌൺ ആയ വാഹനത്തിന് വേണ്ട സഹായം, അപകടത്തിൽ പെടുന്ന വാഹനങ്ങൾ വേണ്ട സഹായം ഉണ്ടായിരയിരിക്കുന്നതാണ്, കൺട്രോൾ റൂം നമ്പർ 94-963-67974