Sunday, May 12, 2024
indiakeralaNews

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സൈക്കിളില്‍ സഞ്ചരിച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍

പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരേ പ്രതിഷേധവുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍. സൈക്കിള്‍ ഓടിച്ച് റോഡിലൂടെ പോകുന്ന രസകരമായ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് നടന്‍ ഇന്ധന വില വര്‍ധനവിനെതിരേ പ്രതിഷേധം ഉയര്‍ത്തിയത്. ഫോട്ടോയ്ക്ക് താഴെ ഒരു അടിക്കുറിപ്പും നടന്‍ പങ്കുവച്ചു. ‘ടീമേ.. പെട്രോള് നമ്മളോടാ കളി, ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റര്‍ വെള്ളം കുടിച്ചാല്‍.. 50 കിലോമീറ്റര്‍ ഓടുന്ന വണ്ടി വേറെന്തുണ്ട്’- ബിനീഷ് കുറിച്ചു.എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് പോസ്റ്റ്. നിരവധി പേരാണ് തങ്ങളുടെ സ്വന്തം സൈക്കിള്‍ വിശേഷങ്ങള്‍ താരവുമായി പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ ലൈക്കുകളും കമന്റുകളും ഷെയറുകളുമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആയിരത്തിലേറെ പേര്‍ ഷെയര്‍ ചെയ്ത ചിത്രത്തിന് 49,000 ലൈക്കുകളും ആയിരത്തിലേറെ കമന്റുകളും ലഭിച്ചു.പെട്രോള്‍, ഡീസല്‍ വില സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡിലാണ്. അതേസമയം, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കഴിഞ്ഞ 17 ദിവസമായി വില മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 93.05 രൂപയാണ് വില. ഡീസലിന് 87.53 രൂപയും. വിവിധ നഗരങ്ങളിലെ വില പരിശോധിക്കുമ്‌ബോള്‍ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 91.04 രൂപയാണ് വില. ഡീസലിന് 85.59 രൂപയും. കോഴിക്കോട് പെട്രോളിന് 91.42 രൂപയും ഡീസലിന് 85.99 രൂപയുമാണ് ഇന്നത്തെ വില. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലാണ്. രാജ്യത്തെ പല നഗരങ്ങളിലും പെട്രോള്‍ വില സെഞ്ചുറി അടിച്ചിരുന്നു.

സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കു പരിചിതനായ താരമാണ് ബിനീഷ് ബാസ്റ്റിന്‍. രണ്ട് യുവ മോഡലുകള്‍ക്കൊപ്പമുള്ള നടന്‍ ബിനീഷ് ബാസ്റ്റിന്റെ ഫോട്ടോഷൂട്ട് കഴിഞ്ഞ ആഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫോട്ടോഷൂട്ടിന്റെ പിന്നാമ്ബുറകാഴ്ചകളുടെ വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്. തനി നാടന്‍ ലുക്കിലാണ് ബിനീഷ് ബാസ്റ്റിനും മോഡലുകളായ ക്രിസ്റ്റിയും ജില്‍നയും ഫോട്ടോഷൂട്ടില്‍ എത്തുന്നത്. ഇകാച്ചോ മോഡലിങ് കമ്ബനിക്കുവേണ്ടി ഷിബിന്‍ അഷ്‌റഫാണ് ആശയാവിഷ്‌കരണം നിര്‍വഹിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അജ്മല്‍ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സാമൂഹ്യ വിഷയങ്ങളിലെല്ലാം ശക്തമായ നിലപാടുകളുമായി ബിനീഷ് ബാസ്റ്റിന്‍ രംഗത്ത് വരാറുണ്ട്. ഒട്ടേറെ ആരാധകരാണ് അദ്ദേഹത്തിന് സമൂഹ മാധ്യമങ്ങളിലുള്ളത്.