Saturday, May 18, 2024
keralaNews

ഇടമലയാര്‍ ഡാമിന്റെ 2 ഷട്ടറുകള്‍ നാളെ തുറക്കും

കനത്ത മഴയെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിന്റെ 2 ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ ആറു മണിക്ക് 2 ഷട്ടറുകള്‍ 80 സെ.മീ വീതമാണ് തുറക്കുക. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.അതേസമയം ഇടുക്കിയില്‍ വീണ്ടും മഴ കനത്തു. ചെറുതോണിയിലും ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്തും മഴ തുടരുകയാണ്. ഡാമിലെ ജലനിരപ്പ് 2397.28 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് കൂടി.പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കക്കി ഡാമില്‍ നിന്നുള്ള ജലം പമ്പ-ത്രിവേണിയിലെത്തി. രാവിലെ 11.15ഓടെയാണ് ഡാം തുറന്നത്. വരും മണിക്കൂറുകളില്‍ പത്തനംതിട്ടയിലെ കുറുമ്പന്‍മൂഴി, വടശേരിക്കര, പെരുന്നാട് തുടങ്ങി സ്ഥലങ്ങളിലും വെള്ളം എത്തും.

അതേസമയം സംസ്ഥാനത്ത് ബുധനാഴ്ച (ഒക്ടോബര്‍ 20) മുതല്‍ വെള്ളിയാഴ്ച (ഒക്ടോബര്‍ 22) വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി.