Thursday, May 16, 2024
keralaNews

ആള്‍ക്കൂട്ട ആക്രമണക്കേസ്: എഫ് ഐആറില്‍ പൊലീസ് വധശ്രമം കൂടി ചേര്‍ത്തു

കോഴിക്കോട് : ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ് ഐആറില്‍ മാറ്റം വരുത്തി പൊലീസ്.                                     

വധശ്രമം (307) കൂടി ചേര്‍ത്തു. ജിഷ്ണുവിനെ അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം വെള്ളത്തില്‍ മുക്കുന്നത് അടക്കം കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമായ സാഹചര്യത്തിലാണ് വധശ്രമം കൂടി ചുമത്തിയത്.

കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളായിരുന്നു ആദ്യം പൊലീസ് എഫ്‌ഐആറില്‍ ചേര്‍ത്തിരുന്നത്.

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസിലെ കൂടുതല്‍ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം വെള്ളത്തില്‍ മുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒളിവില്‍ കഴിയുന്ന എസ്ഡിപിഐ നേതാക്കളില്‍ ഒരാളാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.