Thursday, May 16, 2024
keralaNews

ആലപ്പുഴയില്‍ സ്പിരിറ്റ് ലോറി മറിഞ്ഞു.

ആലപ്പുഴയില്‍ സ്പിരിറ്റുമായി പോകുന്ന ടാങ്കര്‍ ലോറി മറിഞ്ഞു. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലേക്ക് സ്പിരിറ്റുമായി പോയ ലോറിയാണ് മറിഞ്ഞത്.യു.പിയിലെ മീററ്റില്‍ നിന്നുമാണ് ലോറി വരുന്നത്.18000 ലിറ്റര്‍ സ്പിരിറ്റായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും പ്രാഥമിക നിഗമനം.അപകട സാഹചര്യമില്ലന്ന് അഗ്‌നിശമന സേന നല്‍കുന്ന പ്രാഥമിക വിവരം.ലോറിക്കുള്ളില്‍ രണ്ട് ഡ്രൈവര്‍മാരും ഒരു എക്‌സൈസ് ഉദ്യോഗസ്ഥനും അടക്കം മൂന്ന് പേര്‍ ഉണ്ടായിരുന്നു.മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിച്ചു.