ഓപ്പറേഷന് ഗംഗ പൂര്‍ത്തിയായി
ന്യൂഡല്‍ഹി :യുക്രെയ്നിലെ സുമിയില്‍നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ സംഘം പോളണ്ടില്‍നിന്ന് ഡല്‍ഹിയിലെത്തി. വ്യോമസേനയുടേതടക്കം മൂന്നു വിമാനങ്ങളിലായാണ് വിദ്യാര്‍ഥികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഇതില്‍ ആദ്യത്തെ വിമാനം വെള്ളിയാഴ്ച പുലര്‍ച്ചെ 5.45നും രണ്ടാമത്തെ വിമാനം രാവിലെ 8.40നുമാണ് എത്തിയത്.ഇരുന്നുറോളം മലയാളികള്‍ സംഘത്തിലുണ്ട്. ബുധനാഴ്ച 12 ബസുകളിലായി 694 പേരെ പോള്‍ട്ടാവയിലെത്തിച്ച് ട്രെയിന്‍ മാര്‍ഗം ലീവിലേക്കും ശേഷം പോളണ്ടിലേക്കും കൊണ്ടുവരികയായിരുന്നു.ഇന്ത്യക്കാര്‍ക്കൊപ്പം നേപ്പാള്‍, ബംഗ്ലദേശ്, പാക്കിസ്ഥാന്, തുനീസിയ പൗരന്മാരെയും സര്‍ക്കാര്‍ പോളണ്ടിലെത്തിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷന് ഗംഗ പൂര്‍ത്തിയായെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.