Wednesday, May 15, 2024
AstrologykeralaNews

ശബരിമല വെര്‍ച്ച്വല്‍ ക്യൂ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

പത്തനംതിട്ട: ശബരിമലയിലെ വെര്‍ച്ച്വല്‍ ക്യൂ സംവിധാനം പൊലീസില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്.               

വെര്‍ച്ച്വല്‍ ക്യൂ സംവിധാനം ദേവസ്വത്തിന് കൈമാറണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികളിലാണ് കോടതി ഉത്തരവ്.

വെര്‍ച്ച്വല്‍ ക്യൂ നിയന്ത്രണം നിലവില്‍ പൊലീസാണ് നിര്‍വ്വഹിച്ചിരുന്നത്. ഇനി അടിയന്തര ഘട്ടങ്ങളില്‍ പൊലീസിന് വെര്‍ച്ച്വല്‍ ക്യൂ സംവിധാനം ഉപയോഗിക്കാം.

എന്നാല്‍ പൂര്‍ണ്ണമായ നിയന്ത്രണം ദേവസ്വത്തിനായിരിക്കും. ഇതോടൊപ്പം വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റില്‍ പരസ്യങ്ങള്‍ പാടില്ലെന്നും ഭക്തരുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നുറപ്പ് വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.