Thursday, May 2, 2024
keralaNewspolitics

പ്രതികളെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പെരിയ കേസില്‍ തിരിച്ചടിയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് .

 

പ്രതികളെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പെരിയ കേസില്‍ തിരിച്ചടിയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതികളെ സംരക്ഷിക്കാന്‍ സംസ്ഥാന ഖജനാവില്‍ നിന്ന് പണം ചെലവഴിച്ചതിന് നാണമില്ലേയെന്നും കോടിക്കണക്കിന് രൂപ മുടക്കി അഭിഭാഷകരെ കൊണ്ടുവന്നിട്ട് എന്ത് സംഭവിച്ചുവെന്നും ചെന്നിത്തല ചോദിച്ചു.
പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത് ഇന്നാണ്. ഉത്തരവില്‍ സര്‍ക്കാരിന്റെ വാദം ഭാഗികമായി ശരിവച്ചു. നേരത്തെ കുറ്റപത്രം നിലനില്‍ക്കില്ലെന്നും, ഒന്നാം പ്രതിയുടെ മൊഴിയെ ആസ്പദമാക്കി മാത്രമാണ് അന്വേഷണം മുന്നോട്ട് പോയതെന്നും കാണിച്ച് സിംഗിള്‍ ബഞ്ച് കുറ്റപത്രം റദ്ദാക്കിയിരുന്നു.എന്നാല്‍ നിലവില്‍ സിംഗിള്‍ ബഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഭാഗീകമായി ശരിവെച്ചു. കുറ്റപത്രം നിലനില്‍ക്കും പക്ഷേ സിബിഐക്ക് അന്വേഷിക്കാമെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.