Monday, May 20, 2024
keralaNews

ആണ്‍സുഹൃത്തെന്ന വ്യാജേന കബളിപ്പിച്ചത് അറിഞ്ഞിരുന്നില്ല;രേഷ്മയുടെ മൊഴി.

കൊല്ലം കല്ലുവാതുക്കലില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ അമ്മ രേഷ്മയെ പൊലീസ് ജയിലില്‍ ചോദ്യം ചെയ്തു. ആര്യയും ഗ്രീഷ്മയും ആണ്‍സുഹൃത്തെന്ന വ്യാജേന കബളിപ്പിച്ചത് അറിഞ്ഞില്ലെന്ന് രേഷ്മയുടെ മൊഴി. ഗ്രീഷ്മയുടെ ഒരു സുഹൃത്തിന്റെ വിവരം ബന്ധുക്കളെ അറിയിച്ചതിന് തന്നോട് പകയുണ്ടെന്നും മൊഴിയില്‍ പറയുന്നു. അനന്തു എന്ന പേരുള്ള സുഹൃത്തിനെ കാണാന്‍ വര്‍ക്കലയില്‍ പോയെങ്കിലും കാണാനായില്ലെന്നും രേഷ്മ പറഞ്ഞു.