Sunday, May 12, 2024
keralaNews

 കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം

കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം. നിര്‍മാണത്തിലിരുന്ന കിണറില്‍ നാല് പേര്‍ കുടുങ്ങി. നാല് പേരേയും ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ പുറത്തെത്തിച്ചു. കുണ്ടറ പെരുമ്ബുഴ കോവില്‍മുക്കിലാണ് സംഭവം. അബോധാവസ്ഥയിലായ നാല് പേരേയും ആശുപത്രിയിലേക്ക് മാറ്റിയിലേക്ക് മാറ്റി.

നൂറടിയോളം താഴ്ച്ചയുള്ള കിണറിലാണ് അപകടം ഉണ്ടായത്. കിണറിലെ ചെളി നീക്കം ചെയ്യാന്‍ ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കിണറ്റില്‍ കുടങ്ങിയത്. ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ടു പേരും അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും സംയുക്തമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു.