Monday, May 20, 2024
keralaNewsObituary

തീപിടുത്തം കോര്‍പ്പറേഷന്‍ മരുന്ന് സംഭരണ കേന്ദ്രം കത്തിനശിച്ചു

തിരുവനന്തപുരം : തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടുത്തത്തില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം കത്തിനശിച്ചു. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തി നശിച്ചത് .ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.ചാക്ക യൂണിറ്റിലെ ഫയര്‍മാന്‍ ജെ.എസ്.രഞ്ജിത്താണ് മരിച്ചത്. തീ അണക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന്റെ ഭാഗം ശരീരത്തിലേക്ക് വീണാണ് മരണം.പുലര്‍ച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികളില്‍ നിന്നും ലഭിക്കുന്ന വിവരം. സെക്യൂരിറ്റി മാത്രമാണ് തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു. ആറ്റിങ്ങല്‍ സ്വദേശിയായ രഞ്ജിത്ത് ആറ് വര്‍ഷമായി ഫയര്‍ഫോഴ്‌സ് ജീവനക്കാരനാണ്. പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന കെട്ടിടമാണ് കത്തിനശിച്ചത്. നിലവില്‍ തീ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും തീയാളാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. പൊലീസ് കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.