Saturday, May 18, 2024
keralaNewsUncategorized

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് പീഡിപ്പിച്ചു

തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് പീഡിപ്പിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി ജസീറാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയെ തിരുവനന്തപുരം പാലോട് എത്തിച്ചാണ് യുവാവ് പീഡിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ ജസീര്‍ പരിചയപ്പെടുന്നത്. ജസീറിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ സ്വദേശികളായ നൗഫല്‍, നിയാസ് എന്നിവരാണ് പിടിയിലായ മറ്റ് രണ്ടുപേര്‍. കുട്ടിയെ കൊണ്ടുപോകാന്‍ വാഹനം ഒരുക്കി നല്‍കിയതിനും വീട് വാടകയ്ക്ക് എടുത്ത് നല്കിയതിനുമാണ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തത്. ജസീറും നൗഫലും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.