Sunday, May 19, 2024
indiakeralaNews

പ്രധാനമന്ത്രിയുടെ മാതാവ് അന്തരിച്ചു.

അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെന്‍ മോദി(100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികളില്‍ മാറ്റമില്ലെന്നാണ് വിവരം. വീഡിയോ കോണ്‍ഫറന്‍സിലൂടെ അദ്ദേഹം സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.