Tuesday, May 21, 2024
keralaNewsUncategorized

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി കരുതല്‍ തടങ്കലില്‍

കായംകുളം: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി വീണ്ടും കുറ്റകൃത്യം ചെയ്തതിനെ തുടര്‍ന്ന് പൊലീസ് ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. കൃഷ്ണപുരം കാപ്പില്‍ മേക്ക് തറയില്‍ തെക്കതില്‍ മൈലോയെയാണ് (അഖില്‍ അസ്‌കര്‍ -30) അറസ്റ്റ് ചെയ്തത്.ആയുധം കൈവശം വെക്കല്‍, കൊലപാതക ശ്രമം, മയക്കുമരുന്ന് വില്‍പന, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. 2021ല്‍ ഇയാളെ ജില്ലയില്‍ നിന്ന് കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു. ഇതിനിടെ കാപ്പില്‍മേക്ക് ഭാഗത്ത് വീടുകയറി യുവാവിനെ ദേഹോപദ്രവം ഏല്‍പിച്ചതോടെയാണ് നടപടി. ജില്ല പൊലീസ് മേധാവി നല്‍കിയ ശുപാര്‍ശ അംഗീകരിച്ച കലക്ടര്‍ വി. ആര്‍. കൃഷ്ണതേജയാണ് ആറു മാസത്തേക്ക് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.ഡിവൈ എസ് പി അലക്‌സ് ബേബിയുടെ മേല്‍നോട്ടത്തില്‍ സി ഐ മുഹമ്മദ് ഷാഫി, എസ് ഐമാരായ ശ്രീകുമാര്‍, ഉദയകുമാര്‍, പൊലീസുകാരായ ദീപക്, വിഷ്ണു, രാജേന്ദ്രന്‍, ഷാജഹാന്‍, അനീഷ് എന്നിവരാണ് അഖില്‍ അസ്‌കറിനെ അറസ്റ്റ് ചെയ്തത്.