Tuesday, May 21, 2024
indiaNews

ഇന്ത്യന്‍ സാമ്പത്തികരംഗം ശക്തമായ തിരിച്ചുവരവിന്റെ പാതയില്‍; കേന്ദ്ര ധനമന്ത്രി

ഇന്ത്യന്‍ സാമ്പത്തികരംഗം ശക്തമായ തിരിച്ചുവരവിന്റെ പാതയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. മുമ്പ് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ സാമ്പത്തികവളര്‍ച്ചയ്ക്കു ഗുണകരമായെന്നും കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ തകര്‍ന്ന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഉണര്‍ത്തുന്നതിനായുള്ള നാലാംഘട്ട ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.1.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, നിര്‍ജീവമായ പല സെക്ടറുകളെയും പുനരുജ്ജീവിപ്പിക്കുക എന്നതിലാകും ഊന്നല്‍ നല്‍കുകയെന്നുമാണ് സൂചന.