Tuesday, May 21, 2024
indiaNews

ഡല്‍ഹിയില്‍ മതില്‍ ഇടിഞ്ഞുവീണ് അഞ്ചുപേര്‍ മരിച്ചു.

ഡല്‍ഹിയിലെ അലിപൂരില്‍ മതില്‍ ഇടിഞ്ഞുവീണ് അഞ്ചുപേര്‍ മരിച്ചു. ഗോഡൗണിന്റെ മതിലാണ് ഇടിഞ്ഞത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. പരുക്കുകളോട് ഒന്‍പതുപേരെ രക്ഷപ്പെടുത്തി. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അഗ്‌നിരക്ഷാസേനയുടെയും ഡല്‍ഹി പൊലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.