Monday, May 20, 2024
keralaNews

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 7 വയസ്സുകാരന് പുലി ആക്രമണം

തൃശ്ശൂര്‍: വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ 7 വയസ്സുകാരന് ഗുരുതര പരിക്കേറ്റു. സിരുഗുണ്‍ട്ര എസ്‌ററ്റില്‍ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. വീട് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ദേഹത്ത് വേറെയും പരിക്കുകളുണ്ട്. അസം സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകനാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. കുട്ടി മലക്കപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.