Saturday, May 18, 2024
educationkeralaNews

വയലാര്‍ അവാര്‍ഡ് : ‘ജീവിതം ഒരു പെന്റുലം’ എന്ന കൃതിക്കാണ് അവാര്‍ഡ്

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ജീവിതം ഒരു പെന്റുലം എന്ന പുസ്തകത്തിനാണ് അവാര്‍ഡ് നല്‍കുന്നത്. ആത്മകഥ വിഭാഗത്തിലാണ് പുസ്തകം ഉള്‍പ്പെടുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ ജീവിതത്തിന്റെയും അന്നത്തെ കാലഘട്ടത്തിന്റെ നേര്‍ചിത്രത്തെയും പുസ്തകം വായനക്കാര്‍ക്ക് മുന്നില്‍ അനാവരണം ചെയ്യുന്നു. മലയാളത്തിന്റെ എക്കാലത്തെയും മികച്ച കവിയും ഗാനരചയിതാവുമായ വയലാറിന്റെ സ്മരണയ്ക്കായി വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് നല്‍കിവരുന്ന അവാര്‍ഡാണ് വയലാര്‍ ആവാര്‍ഡ്. മലയാളത്തിലെ മികച്ച കൃതിക്കാണ് അവാര്‍ഡ് നല്‍കുന്നത്. 5,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. ആദ്യ അവാര്‍ഡ് ലഭിച്ചത് പ്രശ്സത എഴുത്തുകാരി ലളികതാംബികാ അന്തര്‍ജനത്തിനാണ് ലഭിച്ചത്.