Monday, May 20, 2024
indiaNews

 ബലാത്സംഗം അനുകരിക്കാന്‍  ടിവി അവതാരകന്‍ അതിഥിയോടാവശ്യപ്പെട്ടു ;അവതാരകനെ സസ്പെന്‍ഡ് ചെയ്തു.

ടെലിവിഷന്‍ പരിപാടിക്കിടെ ബലാത്സംഗം അനുകരിക്കാന്‍ ആവശ്യപ്പെട്ട് ടെലിവിഷന്‍ അവതാരകന്‍.ബലാത്സംഗക്കേസ് പ്രതിയോടാണ് ബലാത്സംഗ രംഗം പുനരാവിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ടത്. ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റിലെ ടെലിവിഷന്‍ അവതാരകനാണ് വിവാദമായ ആവശ്യം ഉന്നയിച്ചത്.സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധിയാളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. അവതാരകനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവിശ്യപ്പെട്ട് 30,000ത്തിലധികം പരാതികളാണ് അധികൃതര്‍ക്ക് ലഭിച്ചത്.ഇതിനേ തുടര്‍ന്ന് പരിപാടിയുടെ അവതാരകനായ യിവ്സ് ഡി എബല്ലെയെ ചാനല്‍ സസ്പെന്‍ഡ് ചെയ്തു.ബലാത്സംഗത്തിന് ഇരയായവരെ അപമാനിക്കുന്ന തരത്തില്‍ നിരവധി ചോദ്യങ്ങളും പരാമര്‍ശവും അവതാരകന്റെ ഭാഗത്ത് നിന്നുണ്ടായതായും ആരോപണം ഉയരുന്നുണ്ട്. പരാതികളെ തുടര്‍ന്ന് പരിപാടിയുടെ പ്രക്ഷേപണം നിര്‍ത്തിവെച്ചു.ലോകവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ചാനല്‍ അവതാരകന്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ ജനങ്ങളോട് ക്ഷമാപണം നടത്തി.