Sunday, May 12, 2024
keralaLocal NewsNewsObituary

എരുമേലിയില്‍ ഗൃഹനാഥന്‍ കോവിഡ് ബാധിച്ച് മരിച്ചു; കോളനിയിലേക്കുള്ള വഴി അടച്ചു .

എരുമേലി വാഴക്കാല ലക്ഷം വീട് കോളനിയില്‍ കോവിഡ് ബാധിച്ച ഗൃഹനാഥന്‍ മരിച്ചു.ലക്ഷം വീട് സ്വദേശി അഞ്ചുംകുഴിയില്‍ കുട്ടപ്പന്‍ (64) ആണ് മരിച്ചത്.ഇന്ന് രാവിലെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.ഭാര്യ.ലീലാമ്മ.മക്കള്‍.അനീഷ്,അജേഷ്,ആശ.സംസ്‌ക്കാരം നാളെ ( 4/ 5) 9 മണിക്ക് പൊന്‍കുന്നം പൊതുശ്മശാനത്തില്‍.എന്നാല്‍ കോളനിയിലേക്കുള്ള വഴി അധികൃതര്‍ അടച്ചു.കോളനിയില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.