Wednesday, May 1, 2024
keralaNews

ആലപ്പുഴയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി.

ആലപ്പുഴയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി.പുന്നപ്ര സ്വദേശി ഈരേശേരില്‍ സെബാസ്റ്റ്യന്‍(65) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ മകന്‍ സെബിന്‍ ക്രിസ്റ്റിനെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. കിടപ്പ് രോഗിയായിരുന്ന സെബാസ്റ്റ്യന്‍ ബുധനാഴ്ചയാണ് മരിച്ചത്. കട്ടിലില്‍ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു സെബാസ്റ്റ്യനെ കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് വാക്കര്‍ കൊണ്ടുള്ള അടിയാണ് മരണകാരണം എന്ന് തെളിഞ്ഞത്. പിന്നീട് സെബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.