Saturday, April 20, 2024
indiaNews

ജയിലില്‍ നിന്നും ശശികല എത്തുന്നു; എഐഎഡിഎംകെ, പിളരുമോ? ആശങ്കയോടെ തമിഴ്‌നാട്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിഞ്ഞ ജയലളിതയുടെ ഉറ്റ തോഴിയായിരുന്നു വി.കെ ശശികല ജയിലില്‍ നിന്നും എത്തുന്നു; എഐഎഡിഎംകെ, പിളരുമോ? ആശങ്കയോടെ തമിഴ്‌നാട്.ശശികല 43 മാസത്തെ ജയില്‍ വാസത്തിന് ശേഷം 2021 ജനുവരി 27 ന് ജയില്‍ മോചിതരാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 10 കോടി രൂപ പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ നീളും. ഈ പിഴ അടക്കാന്‍ ശശികല തയ്യാറായേക്കും.ശശികലയുടെ മോചനം സംസ്ഥാനത്ത് പ്രധാന ചര്‍ച്ചാ വിഷയവും ആയി മാറിയിട്ടുണ്ട്. അണ്ണാ ഡിഎംകെയില്‍ കൂടുതല്‍ അസ്വാരസ്യങ്ങല്‍ ഉണ്ടാക്കി മറ്റൊരു പിളര്‍പ്പിന് വഴിയരൊക്കുമോ? അതോ നിലവിലെ നേതൃത്വത്തിന് മുന്നില്‍ മുട്ടുമടക്കുമോയെന്നുമാണ് ഏവരും കാത്തിരിക്കുന്നത്.

ജയലളിതയും കരുണാനിധിയും ഇല്ലാതെയാണ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനെയാണ്്നേരിടാന്‍ പോവുന്നത്. അണ്ണാ ഡിഎംകെയും,ഡിഎംകെയും പോരിനിറങ്ങുമ്പോള്‍ ഇരുവരുടേയും ‘താര പരിവേഷം’ ആര് നികത്തുമെന്നാണ് ഏവരും ഉറ്റനോക്കുന്നത്. ഡിഎംകെയെ മുന്നില്‍ നിന്ന് നയിക്കുന്നത് സ്റ്റാലിനാണ്. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും അദ്ദേഹം തന്നെയായിരിക്കുമെന്ന കാര്യം ഉറപ്പാണ്. മറുവശത്ത് അണ്ണാ ഡിഎംകെയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാനുള്ള വടംവലി എടപ്പാടി പളനി സ്വാമിക്കും പനീര്‍ ശെല്‍വത്തിനും ഇടയില്‍ ഇപ്പോഴെ തുടങ്ങിയിട്ടുണ്ട്. ഈ പോരാട്ടത്തിനിടയിലേക്കാണ് വികെ ശശികല കൂടി എത്തുന്നത്.ജയില്‍ മോചിതയാവുന്ന ശശികലയുടെ തുടര്‍ നീക്കങ്ങളില്‍ അണ്ണാ ഡിഎംകെയ്ക്ക് ആശങ്കയുണ്ട്. ആദായനികുതി വകുപ്പ് 2017 മുതല്‍ ശശികലയ്ക്കും കുടുംബത്തിനും എതിരായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ജയലളിതയുടെ നിയമപരമായ അവകാശികളായി ജയലളിതയുടെ അനന്തരവന്‍ ജെ.ദീപക്കിനെയും മരുമകള്‍ ജെ.ദീപയെയും മദ്രാസ് ഹൈക്കോടതി പ്രഖ്യാപിച്ചെങ്കിലും ജയലളിതയുടെ വസതി ഏറ്റെടുക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍.