Friday, April 19, 2024
keralaNews

ഭര്‍ത്താവ് സൂരജ് കുറ്റക്കാരന്‍.

കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജ് കുറ്റക്കാരനാണെന്നു കോടതി. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണു വിധി പ്രസ്താവിച്ചത്.അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നും വിചിത്രവും പൈശാചികവും ദാരുണവുമായ കേസെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍. എന്തെങ്കിലും പറയാനുണ്ടോയെന്ന് പ്രതി സൂരജിനോട് കോടതി ചോദിച്ചു. ഒന്നുമില്ലെന്ന് മറുപടി നല്‍കി.വിധികേള്‍ക്കാന്‍ ഉത്രയുടെ ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തിയിരുന്നു.